സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ദിവസങ്ങൾക്ക് ശേഷം പവന്റെ വില വീണ്ടും 70,000 കടന്നു. പവന് ഇന്ന് 760 രൂപയാണ് വർധിച്ചത്. ഗ്രാമിന് 95 രൂപയും ഉയർന്നു. ഒരു പവൻ സ്വർണത്തിന്റെ വില 70,520 രൂപയയായി. 22 കാരറ്റ് സ്വർണം ഗ്രാമിന് 8815 രൂപയായി. സംസ്ഥാനത്തെ ഏറ്റവുമുയർന്ന വിലയിലാണ് ഇന്ന് സ്വർണം വ്യാപാരം നടക്കുന്നത്. ഏപ്രിൽ 12നാണ് സ്വർണവില ആദ്യമായി 70,000 കടന്നത്. 70160 രൂപയായിരുന്നു അന്നത്തെ വില.
കുതിപ്പ് തുടർന്ന് സ്വർണവില; പവന്റെ വില വീണ്ടും 70,000 കടന്നു
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin