കരിപ്പൂർ വിമാനത്താവളം ശുചിമുറിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 40 ലക്ഷം രൂപയുടെ സ്വർണം കണ്ടെത്തി

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. 1036 ഗ്രാം സ്വർണ മിശ്രിതമാണ് കണ്ടെടുത്തത്. ഈ മിശ്രിതത്തിന് വിപണിയിൽ 40 ലക്ഷം രൂപയിൽ അധികം വിലവരും. വിമാനത്തിന്റെ
 

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. 1036 ഗ്രാം സ്വർണ മിശ്രിതമാണ് കണ്ടെടുത്തത്. ഈ മിശ്രിതത്തിന് വിപണിയിൽ 40 ലക്ഷം രൂപയിൽ അധികം വിലവരും.

വിമാനത്തിന്റെ പിറകുവശത്തെ ശുചിമുറിയിൽ നിന്നാണ് ഉപേക്ഷിച്ച നിലയിൽ സ്വർണം കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കരിപ്പൂർ വിമാനത്താവളം ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.