സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം വഴിത്തിരിവിലേക്ക്‌; രണ്ട് മന്ത്രിമാരെ എന്‍ഐഎ ചോദ്യം ചെയ്‌തേക്കും, അനുമതി തേടി ഗവര്‍ണറെ സമീപിച്ചു

കൊച്ചി: നയതന്ത്ര ചാനല് വഴി നടന്ന സ്വര്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രണ്ട് മന്ത്രിമാരെ എന്ഐഎ ചോദ്യം ചെയ്തേക്കും. ഇതുമായി ബന്ധപ്പെട്ട് അനുമതി തേടി എന്ഐഎ ഗവര്ണറെ സമീപിച്ചതായാണ്
 

കൊച്ചി: നയതന്ത്ര ചാനല്‍ വഴി നടന്ന സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രണ്ട് മന്ത്രിമാരെ എന്‍ഐഎ ചോദ്യം ചെയ്‌തേക്കും. ഇതുമായി ബന്ധപ്പെട്ട് അനുമതി തേടി എന്‍ഐഎ ഗവര്‍ണറെ സമീപിച്ചതായാണ് സൂചന.

അറസ്റ്റിലായ പ്രതികളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എന്‍ഐഎയുടെ നീക്കം. വരും ദിവസങ്ങളില്‍ മന്ത്രിമാരെ ചോദ്യം ചെയ്യാനാണ് എന്‍ഐഎ ആലോചിക്കുന്നത്.

അതേസമയം, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ദേശീയ അന്വേഷണ ഏജൻസി ഇന്നലെ ചോദ്യം ചെയ്ത് വിട്ടയച്ചു. ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാക്കാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. കൊച്ചി കടവന്ത്രയിലെ എൻഐഎ മേഖലാ ഓഫീസിൽ ഇന്നലെ രാവിലെ പത്തുമണിയോടെയാണ് ശിവശങ്കറിൻറെ ചോദ്യം ചെയ്യൽ തുടങ്ങിയത്.

അന്വേഷണ സംഘാംഗങ്ങൾക്കുപുറമേ ഹൈദരബാദ് യൂണിറ്റിൻ്റെ ചുമതലയുളള ഉദ്യോഗസ്ഥ കൂടി എത്തിയിരുന്നു. എൻഐഎയുടെ പ്രോസിക്യൂട്ടർമാരെയും വിളിച്ചുവരുത്തി. ആദ്യഘട്ട ചോദ്യം ചെയ്യലിലെ പൊരുത്തക്കേടുകൾ മുൻനിർത്തിയാണ് ഡിജിറ്റൽ തെളിവുകൾ അടക്കം നിരത്തി മൊഴിയെടുത്തത്.