സ്വർണ്ണക്കടത്ത് കേസ്: സ്വപ്‌ന സുരേഷ് കീഴടങ്ങില്ലെന്ന് അഭിഭാഷകൻ

സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് കീഴടങ്ങില്ലെന്ന് അഭിഭാഷകൻ രാജേഷ് കുമാർ. കീഴടങ്ങുന്നതിനെ കുറിച്ച് സ്വപ്ന ചിന്തിച്ചിട്ടില്ല. അവർ ചെയ്ത രാജ്യദ്രോഹം എന്തെന്ന് അറിയില്ല. സ്വപ്നയുടെ ശബ്ദരേഖയെ കുറിച്ച്
 

സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷ് കീഴടങ്ങില്ലെന്ന് അഭിഭാഷകൻ രാജേഷ് കുമാർ. കീഴടങ്ങുന്നതിനെ കുറിച്ച് സ്വപ്‌ന ചിന്തിച്ചിട്ടില്ല. അവർ ചെയ്ത രാജ്യദ്രോഹം എന്തെന്ന് അറിയില്ല. സ്വപ്‌നയുടെ ശബ്ദരേഖയെ കുറിച്ച് അറിയില്ലെന്നും അഭിഭാഷകൻ പ്രതികരിച്ചു.

അതേസമയം സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഐഎ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. എൻഐഎ കേസ് ഏറ്റെടുത്തതായി കേന്ദ്ര സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. സ്വപ്ന ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണെന്നും ഇവരുടെ ജാമ്യാപേക്ഷ തള്ളണെന്നും അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. കേന്ദ്രത്തിന് വേണ്ടി അഡ്വക്കേറ്റ് രവിപ്രകാശ് ആണ് കോടതിയിൽ ഹാജരായത്.

എൻഐഎ ഏറ്റെടുത്ത കേസ് ആയതുകൊണ്ട് തന്നെ ഹൈക്കോടതി കേസ് കേൾക്കരുത് എന്നാണ് കേന്ദ്രം പറയുന്നത്. ഇത് എൻഐഎ കോടതിയാണ് പരിഗണിക്കേണ്ടത്. ഹൈക്കോടതിയല്ല എന്നും കേന്ദ്രം പറയുന്നു.കേസ് എൻഐഎക്ക് വിട്ടുകൊണ്ട് കേന്ദ്രസർക്കാർ ഇന്നലെയാണ് ഉത്തരവിറക്കിയത്.