മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതികളുടെ കേന്ദ്രമായി; സ്വര്‍ണക്കടത്ത് സിബിഐ അന്വേഷിക്കണമെന്നും ചെന്നിത്തല

സ്വര്ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന വാര്ത്ത ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാ അഴിമതികളുടെയും പ്രഭവ കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി. എല്ലാ ഉത്തരവാദിത്വവും
 

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാ അഴിമതികളുടെയും പ്രഭവ കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി. എല്ലാ ഉത്തരവാദിത്വവും മുഖ്യമന്ത്രിക്കും ഓഫീസിനുമാണ്. സ്വര്‍ണക്കടത്ത് കേസില്‍ സിബിഐ അന്വേഷണം വേണം

സ്വര്‍ണക്കടത്തുമായി ഒരു മുഖ്യമന്ത്രിക്ക് ബന്ധമുണ്ടാകുന്നത് ഇതാദ്യമാണ്. മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാന്‍ ആകില്ല. നയതന്ത്ര ചാനല്‍ ഉപയോഗപ്പെടുത്തി കോടികളുടെ അഴിമതി നടന്നത് അതീവ ഗൗരവമായ വിഷയമാണ്. ഐടി സെക്രട്ടറിക്ക് ഇതിലെന്താണ് ഉത്തരവാദിത്വം. സ്വപ്നയെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ബന്ധപ്പെട്ട രണ്ടാമത്തെയാള്‍ ആരാണന്ന് വ്യക്തമാക്കണം

മുഖ്യമന്ത്രിയുടെ ഓഫീസില്‍ ആര്‍ക്കാണ് കള്ളക്കടത്തുകാരുമായി ബന്ധമുള്ളത്. അന്താരാഷ്ട്ര തലത്തില്‍ പ്രത്യാഘാതം ഉണ്ടാക്കാവുന്ന സംഭവമാണ്. സിബിഐ അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു