സ്വർണക്കടത്ത്: കാരാട്ട് ഫൈസലിന് പിന്നാലെ രാഷ്ട്രീയബന്ധമുള്ളവരുടെ അറസ്റ്റ് തുടരും

സ്വർണക്കടത്ത് കേസിൽ രാഷ്ട്രീയ ബന്ധമുള്ളവരുടെ അറസ്റ്റ് തുടർന്നുമുണ്ടാകും. കഴിഞ്ഞ ദിവസം കൊടുവള്ളി നഗരസഭാ കൗൺസിലർ കാരാട്ട് ഫൈസൽ അറസ്റ്റിലായിരുന്നു. സ്വർണക്കടത്തിലൂടെ സമ്പാദിച്ച കള്ളപ്പണം രാഷ്ട്രീയസുഹൃത്തുക്കൾക്ക് വേണ്ടി ഫൈസൽ
 

സ്വർണക്കടത്ത് കേസിൽ രാഷ്ട്രീയ ബന്ധമുള്ളവരുടെ അറസ്റ്റ് തുടർന്നുമുണ്ടാകും. കഴിഞ്ഞ ദിവസം കൊടുവള്ളി നഗരസഭാ കൗൺസിലർ കാരാട്ട് ഫൈസൽ അറസ്റ്റിലായിരുന്നു. സ്വർണക്കടത്തിലൂടെ സമ്പാദിച്ച കള്ളപ്പണം രാഷ്ട്രീയസുഹൃത്തുക്കൾക്ക് വേണ്ടി ഫൈസൽ പങ്കുവെച്ചിട്ടുണ്ട്

കൊടുവള്ളി കേന്ദ്രീകരിച്ച് ഫൈസൽ ജ്വല്ലറികളിൽ സ്വർണമെത്തിച്ചിരുന്നതായാണ് റിപ്പോർട്ട്. ഫൈസലിന്റെ ബന്ധുക്കളുടെ ഇടപാടുകളും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. സന്ദീപ് നായരുടെ ഭാര്യ സൗമ്യയുടെ മൊഴിയാണ് ഫൈസലിന്റെ അറസ്റ്റിലേക്ക് നയിച്ചത്.

സന്ദീപും ഫൈസലും നിരന്തരം ബന്ധപ്പെടാറുണ്ടെന്നും നേരിൽ കാണാറുണ്ടായിരുന്നുവെന്നും സൗമ്യ മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെ കേസിലെ മറ്റൊരു പ്രതി കെ ടി റമീസും ഫൈസലിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകിയതോടെയാണ് അറസ്റ്റുണ്ടായിരിക്കുന്നത്.