സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ റമീസ് കുഞ്ഞാലിക്കുട്ടിയുടെ അടുത്ത ബന്ധുവും പങ്കാളിയുമെന്ന് ഐഎന്‍എല്‍

സ്വര്ക്കടത്ത് കേസില് പിടിയിലായ മലപ്പുറം വെട്ടത്തൂര് സ്വദേശി റമീസ് പി കെ കുഞ്ഞാലിക്കുട്ടിയുടെ അടുത്ത ബന്ധുവും ബിസിനസ് പങ്കാളിയുമാണെന്ന് ഐഎന്എല് സംസ്ഥാന ജനറല് സെക്രട്ടറി കാസിം ഇരിക്കൂര്.
 

സ്വര്‍ക്കടത്ത് കേസില്‍ പിടിയിലായ മലപ്പുറം വെട്ടത്തൂര്‍ സ്വദേശി റമീസ് പി കെ കുഞ്ഞാലിക്കുട്ടിയുടെ അടുത്ത ബന്ധുവും ബിസിനസ് പങ്കാളിയുമാണെന്ന് ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഭരണസ്വാധീനം ഉപയോഗിച്ച് ഇയാള്‍ രക്ഷപ്പെട്ടതായി ആക്ഷേപമുയര്‍ന്നതാണ്. റമീസിന്റെ മുസ്ലിം ലീഗ് ബന്ധം അന്വേഷിക്കണമെന്നും കാസിം പറഞ്ഞു

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മുസ്ലിം ലീഗ് ശേഖരിക്കുന്ന പണം സ്വര്‍ണക്കടത്തിന് ഉപയോഗിക്കുന്നുവെന്ന ഗുരുതര ആരോപണം ഉയര്‍ന്നിട്ടുണ്ട്. പല കേസുകളും ഒതുക്കി തീര്‍ക്കുന്നതിന് ബിജെപി നേതാക്കളുടെ കേന്ദ്രസര്‍ക്കാര്‍ സ്വാധീനവും ഉപയോഗപ്പെടുത്തിയെന്നും കാസിം ഇരിക്കൂര്‍ ആരോപിച്ചു

സ്വര്‍ണക്കടത്ത് കേസിലെ നിര്‍ണായക അറസ്റ്റാണ് റമീസിന്റേത് എന്ന് കസ്റ്റംസ് അറിയിച്ചിരുന്നു. ഇയാളെ എന്‍ ഐ എ കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്‌