കസ്റ്റംസ് ആവശ്യം അംഗീകരിച്ചു; സ്വർണക്കടത്ത് കേസിൽ നാല് പ്രതികളെ കരുതൽ തടങ്കലിലാക്കി

നയതന്ത്ര ചാനൽ വഴിയുള്ള സ്വർണ്ണക്കടത്ത് കേസിലെ നാല് പ്രതികൾ കരുതൽ തടങ്കലിൽ. കെ.ടി റമീസ്, ജലാൽ, ഷാഫി, സരിത് എന്നിവരെയാണ് കരുതൽ തടങ്കലിൽ ആക്കിയത്. ഇവരെ കരുതൽ
 

നയതന്ത്ര ചാനൽ വഴിയുള്ള സ്വർണ്ണക്കടത്ത് കേസിലെ നാല് പ്രതികൾ കരുതൽ തടങ്കലിൽ. കെ.ടി റമീസ്, ജലാൽ, ഷാഫി, സരിത് എന്നിവരെയാണ് കരുതൽ തടങ്കലിൽ ആക്കിയത്.

ഇവരെ കരുതൽ തടങ്കൽ വയ്ക്കണമെന്ന കസ്റ്റംസ് ആവശ്യം കേന്ദ്രസർക്കാർ അംഗീകരിക്കുകയായിരുന്നൂ. സ്വപ്നയും, സന്ദീപും നേരത്തെ കരുതൽ തടങ്കലിൽ ആയിരുന്നു.

കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് ഇന്നലെ കസ്റ്റംസ് രേഖപ്പെടുത്തിയിരുന്നു. സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് പ്രിവന്റീവ് സൂപ്രണ്ട് വി. വിവേകിന്റെ നേതൃത്വത്തിലുളള സംഘം എറണാകുളം ജില്ലാ ജയിലിലെത്തിയാണ് എം ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.