{"vars":{"id": "89527:4990"}}

സ്വർണക്കടത്ത് കേസ്: ഇഡി ഉദ്യോഗസ്ഥർക്കെതിരായ ജുഡീഷ്യൽ കമ്മീഷൻ നിയമനത്തിനുള്ള സ്‌റ്റേ തുടരും
 

 

സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസിക്കെതിരെയുള്ള അന്വേഷണത്തിന് ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ച സംസ്ഥാന സർക്കാരിന് തിരിച്ചടി. ജുഡീഷ്യൽ കമ്മീഷൻ നിയമത്തിനുള്ള സ്‌റ്റേ തുടരും. സ്‌റ്റേ ചെയ്ത സിംഗിൾ ബെഞ്ച് നടപടിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി

ഇഡി ഉദ്യോഗസ്ഥർക്കെതിരെയായിരുന്നു സർക്കാരിന്റെ ജുഡീഷ്യൽ അന്വേഷണം. സ്വർണക്കടത്ത് കേസ് നിലനിൽക്കുന്നതുവരെ ഇഡി ഉദ്യോഗസ്ഥർക്കെതിരായ ജുഡീഷ്യൽ അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സർക്കാരിന് ഇത്തരത്തിലൊരു കമ്മീഷനെ വെക്കാൻ അധികാരമില്ലെന്നും മുഖ്യമന്ത്രിയുടേത് അധികാര ദുർവിനിയോഗമാണെന്നും ഇഡി വാദിച്ചിരുന്നു

കമ്മീഷന് നിയമപരമായി ഒരു സാധുതയുമില്ലെന്നും ഇഡി വാദിച്ചിരുന്നു. സ്വർണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും ഇഡി ആരോപിച്ചു. എന്നാൽ ഇഡിയുടെ ഹർജി നിലനിൽക്കില്ലെന്നായിരുന്നു സർക്കാർ വാദം. ഇതാണ് കോടതി തള്ളിയത്.