മുഖ്യമന്ത്രി വർഗീയത ഇളക്കി വിടുന്നു; സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യണമെന്ന് ചെന്നിത്തല

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പറഞ്ഞു കൊണ്ടിരിക്കുന്ന കള്ളങ്ങൾ തെളിയണമെങ്കിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം.
 

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പറഞ്ഞു കൊണ്ടിരിക്കുന്ന കള്ളങ്ങൾ തെളിയണമെങ്കിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം. കെ ടി ജലീൽ രാജി വെക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ യുഡിഎഫ് നടത്തിയ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചെന്നിത്തല

മുഖ്യമന്ത്രിയുടെ ഓഫീസ് പരിശോധിക്കണം. അത്തരം സാഹചര്യത്തിലേക്കാണ് അന്വേഷണം നീളുന്നത്. ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് പിടിച്ചു നിൽക്കാൻ യാതൊരു മാർഗവും ഇല്ലാതായതോടെ ജാതിയും മതവും പറയേണ്ട ഗതികേടിലെത്തിയിരിക്കുന്നു. ദിവസം നടത്തുന്ന പത്രസമ്മേളനങ്ങൾ കള്ളം പറയാൻ മാത്രമുള്ളതാണ്

സ്വർണക്കടത്തിൽ ജലീലിന് പങ്കില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ സ്വർണം കൊണ്ടുവന്നിരിക്കാമെന്നാണ് ജലീൽ പറയുന്നത്. ജലീലിനെ രക്ഷിക്കാൻ മുഖ്യമന്ത്രി വർഗീയത ഇളക്കി വിടുകയാണെന്നും ചെന്നിത്തല ആരോപിച്ചു.