ഹോം › കേരളം

ചാലയിലെ സ്വർണക്കവർച്ച: 25 ലക്ഷം രൂപയ്ക്ക് ഉറപ്പിച്ച ക്വട്ടേഷൻ; ഗൂഢാലോചനയ്ക്ക് പിന്നിൽ സഹവ്യാപാരികൾ

By Metro Journal Team · 16 Nov 2026, 09:54 AM

തലസ്ഥാന നഗരിയിലെ ചാലയിലെ സ്വര്‍ണ കവര്‍ച്ച 25 ലക്ഷം രൂപയ്ക്ക് ഉറപ്പിച്ച ക്വട്ടേഷന്‍ ആണെന്നു പോലീസ് കണ്ടെത്തി. മാളവിക ജ്വല്ലറി ഉടമ ജയറാമും മുഖ്യപ്രതി അമോലും കൂട്ടുപ്രതി ദിലീപും ഒരുമിച്ചിരുന്നാണ് കവര്‍ച്ചയുടെ പദ്ധതി തയ്യാറാക്കിയത്. ദിവസങ്ങള്‍ക്ക് മുമ്പാണ് കവര്‍ച്ചയ്ക്ക് പിന്നിലെ ഗൂഢാലോചന നടന്നത്. കവര്‍ച്ചയ്ക്ക് തലേദിവസം പ്രതികള്‍ സംഭവസ്ഥലത്തെത്തി റിഹേഴ്‌സല്‍ നടത്തിയെന്നും പോലീസ് പറയുന്നു.

ക്വട്ടേഷന്‍ സംഘത്തിന് മുഖ്യപ്രതിയായ അമോല്‍ ആദ്യം കൈമാറിയത് നാല് ലക്ഷം രൂപയാണ്. സ്വര്‍ണം കവര്‍ന്നെടുത്ത ശേഷമാണ് ക്വട്ടേഷന്‍ ഏറ്റെടുത്ത അനൂപ് രാജിനു നാല് ലക്ഷം രൂപ നല്‍കിയത്. കൂട്ടുപ്രതിയായ ദിലീപിന്റെ കൈയിലാണ് അമോല്‍ പണം നല്‍കിയത്. ദിലീപ് ബാങ്ക് അക്കൗണ്ട് വഴി തമിഴ്‌നാട്ടിലായിരുന്ന അനൂപ് രാജിന് തുക കൈമാറുകയായിരുന്നു. കവര്‍ച്ച നടന്ന ദിവസം രാവിലെ തന്നെ അമോല്‍ 85 ഗ്രാം സ്വര്‍ണം വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിന് കൈമാറിയിരുന്നു. കവര്‍ന്നെടുത്ത സ്വര്‍ണത്തില്‍ നിന്ന് 85 ഗ്രാം തിരികെ നല്‍കണമെന്നും അമോല്‍ ആവശ്യപ്പെട്ടിരുന്നു.

കവര്‍ച്ചയ്ക്ക് തലേദിവസം പ്രതികള്‍ നടത്തിയ റിഹേഴ്‌സലില്‍ ദിലീപും പങ്കെടുത്തിരുന്നു. അന്ന് പ്രതികള്‍ നിശ്ചയിച്ച സമയത്ത് നന്ദകുമാര്‍ കടയില്‍ നിന്ന് ഇറങ്ങിയില്ല. പിന്നീട് സാഹചര്യം വിലയിരുത്തി കവര്‍ച്ച നടപ്പാക്കുകയായിരുന്നു. അമോലിനെയും ദിലീപിനെയും പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. മാളവിക ജ്വല്ലറി ഉടമ ജയറാമിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#police#robbery#തിരുവനന്തപുരം#പോലീസ്#ബാങ്ക്#രാജി

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (16 നവംബർ 2026): പവന് ₹600 കുറഞ്ഞു; ഒരു പവന് ₹1,00,320നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: ഒന്നാം പ്രതി സുഹൈൽ സജീവ് 36 ദിവസത്തിന് ശേഷം ഇന്ന് പുറത്തിറങ്ങുംഡ്രൈവിങ് വിശേഷങ്ങളുമായി മമ്മൂട്ടി; റോഡപകടങ്ങൾക്ക് കാരണം ‘ഹ്യൂമൻ എറർ’ എന്ന് താരംമുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ശമ്പളം ഇനി ‘സ്പാർക്ക്’ വഴി; ഉത്തരവിറങ്ങി: പരിഷ്കാരം ജനുവരി മുതൽമലപ്പുറത്ത് 13കാരൻ ഷോക്കേറ്റ് മരിച്ചു; കെഎസ്ഇബിയുടെ അനാസ്ഥയെന്ന് നാട്ടുകാർചാല സ്വർണക്കവർച്ച; ബിസിനസ് കുടിപ്പക: കവർച്ച ആസൂത്രണം ചെയ്ത മാളവിക ജ്വല്ലറി ഉടമക്കും പങ്ക്
പൂർണ്ണ പേജ് കാണുക ›