കണ്ണൂർ വിമാനത്താവളത്തിൽ ചോക്ക്‌ലേറ്റിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 10 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കണ്ണൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. കാസർകോട് സ്വദേശി ഇർഷാദിൽ നിന്നും 193 ഗ്രാം സ്വർണമാണ് പിടികൂടിയത്. വിപണിയിൽ 10 ലക്ഷം രൂപ
 

കണ്ണൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. കാസർകോട് സ്വദേശി ഇർഷാദിൽ നിന്നും 193 ഗ്രാം സ്വർണമാണ് പിടികൂടിയത്. വിപണിയിൽ 10 ലക്ഷം രൂപ വില മതിക്കുന്ന സ്വർണമാണ് പിടിച്ചെടുത്തത്

ചോക്ക്‌ലേറ്റിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടിച്ചെടുത്തത്. കരിപ്പൂരും തിരുവനന്തപുരത്തിനും പുറമെ കണ്ണൂരും സ്വർണക്കള്ളക്കടത്തുകാരുടെ കേന്ദ്രമായി മാറുന്നതാണ് അടുത്ത കാലങ്ങളായി തെളിയുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി യാത്രക്കാരെയാണ് കസ്റ്റംസ് കണ്ണൂരിൽ പിടികൂടിയത്.