കരിപ്പൂരിൽ വൻ സ്വർണവേട്ട; രണ്ട് യാത്രക്കാരിൽ നിന്നായി 1.850 കിലോ സ്വർണം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. രണ്ട് യാത്രക്കാരിൽ നിന്നായി ഒരു കിലോ 850 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. റിയാദിൽ നിന്നെത്തിയ കോഴിക്കോട് കൊടുവള്ളി സ്വദേശി ഷാരീഖ്
 

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. രണ്ട് യാത്രക്കാരിൽ നിന്നായി ഒരു കിലോ 850 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. റിയാദിൽ നിന്നെത്തിയ കോഴിക്കോട് കൊടുവള്ളി സ്വദേശി ഷാരീഖ് ടിപി എന്നയാളിൽ നിന്നായി ഒരു കിലോ 700 ഗ്രാം സ്വർണമാണ് പിടികൂടിയത്. എമർജൻസി ലാംപിലെ ബാറ്ററിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണക്കട്ടകൾ. 81 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണിത്

ദുബൈയിൽ നിന്നെത്തിയ മറ്റൊരു യാത്രക്കാരനിൽ നിന്നും 150 ഗ്രാം സ്വർണമാണ് പിടികൂടിയത്. കാസർകോട് ബണ്ടിച്ചാൽ സ്വദേശി ഇസ്മായിലാണ് പിടിയിലായത്. 38,000 രൂപയുടെ വിദേശനിർമിത സിഗരറ്റും ഇയാളിൽ നിന്ന് പിടികൂടി.