കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട; പിടികൂടിയത് 25 ലക്ഷം രൂപയുടെ സ്വർണം

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. കാസർകോട് സ്വദേശിയായ യാത്രക്കാരൻ ഹാഫിസിൽ നിന്ന് 25 ലക്ഷം രൂപയുടെ 480 ഗ്രാം സ്വർണമാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം 85
 

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. കാസർകോട് സ്വദേശിയായ യാത്രക്കാരൻ ഹാഫിസിൽ നിന്ന് 25 ലക്ഷം രൂപയുടെ 480 ഗ്രാം സ്വർണമാണ് പിടികൂടിയത്.

കഴിഞ്ഞ ദിവസം 85 ലക്ഷം രൂപയുടെ സ്വർണവും കണ്ണൂരിൽ നിന്ന് പിടികൂടിയിരുന്നു. രണ്ട് യാത്രക്കാരിൽ നിന്നായിരുന്നു സ്വർണം പിടികൂടിയത്.