കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട; മൂന്നര കിലോ സ്വർണം കസ്റ്റംസ് പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. രണ്ട് യാത്രക്കാരിൽ നിന്നായി മൂന്നര കിലോയോളം സ്വർണമാണ് പിടികൂടിയത്. ദുബൈയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് സ്വർണം കടത്തിയത്.
 

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. രണ്ട് യാത്രക്കാരിൽ നിന്നായി മൂന്നര കിലോയോളം സ്വർണമാണ് പിടികൂടിയത്. ദുബൈയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് സ്വർണം കടത്തിയത്.

കോഴിക്കോട് താമരശ്ശേരി സ്വദേശി കോരങ്ങാട് ഷാനവാസ്, കണ്ണൂർ സ്വദേശി എംവി സൈനുദ്ദീൻ എന്നിവരാണ് പിടിയിലായത്. കടത്തിയ സ്വർണത്തിന് ഏകദേശം 1.65 കോടി രൂപ വില മതിക്കുമെന്നാണ് സൂചന

നേരത്തെ 90 ലക്ഷത്തിന്റെ സ്വർണവും കരിപ്പൂരിൽ പിടികൂടിയിരുന്നു. ദുബൈയിൽ നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്നാണ് ഇതും പിടികൂടിയത്.