തലയിൽ സ്വർണം ഒളിപ്പിച്ച നിലയിൽ കരിപ്പൂരിലും യുവാവ് പിടിയിൽ

തലയിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവാവിനെ കരിപ്പൂർ വിമാനത്താവളത്തിൽ പിടികൂടി. മലപ്പുറം പൂന്താനം സ്വദേശി മുഹമ്മദ് റമീസാണ് കസ്റ്റംസിന്റെ പിടിയിലായത്. തലമുടി വടിച്ചുമാറ്റിയ ശേഷം സ്വർണം
 

തലയിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവാവിനെ കരിപ്പൂർ വിമാനത്താവളത്തിൽ പിടികൂടി. മലപ്പുറം പൂന്താനം സ്വദേശി മുഹമ്മദ് റമീസാണ് കസ്റ്റംസിന്റെ പിടിയിലായത്. തലമുടി വടിച്ചുമാറ്റിയ ശേഷം സ്വർണം ഒട്ടിച്ചുവെക്കുകയും ഇതിന് മുകളിൽ വിഗ് വെക്കുകയുമായിരുന്നു.

25 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് യുവാവ് കടത്താൻ ശ്രമിച്ചത്. സ്വർണക്കടത്ത് സംഘത്തിലെ കാരിയറാണ് റമീസെന്ന് കസ്റ്റംസ് പറയുന്നു. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയിലും യുവാവ് തലയിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച് പിടിയിലായിരുന്നു.