സ്വര്‍ണക്കടത്തിനെ മുസ്ലീം ലീഗ് ഗൗരവത്തോടെയാണ് കാണുന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സ്വര്ണക്കടത്തിനെ മുസ്ലീം ലീഗും യുഡിഎഫും ഗൗരവത്തോടെയാണ് കാണുന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടി. സിബിഐ അന്വേഷണം വേണമെന്നാണ് ലീഗിന്റെ ആവശ്യം. കേസില് മുഖ്യമന്ത്രിയുടെ ഓഫീസിന് ഒഴിഞ്ഞുമാറാന് പറ്റില്ല. സ്വപ്ന
 

സ്വര്‍ണക്കടത്തിനെ മുസ്ലീം ലീഗും യുഡിഎഫും ഗൗരവത്തോടെയാണ് കാണുന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടി. സിബിഐ അന്വേഷണം വേണമെന്നാണ് ലീഗിന്റെ ആവശ്യം. കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ഒഴിഞ്ഞുമാറാന്‍ പറ്റില്ല. സ്വപ്‌ന സുരേഷ് ഐടി വകുപ്പില്‍ ജോലി നേടിയത് ദുരൂഹമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

അതേസമയം, കേസില്‍ കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹമെന്ന് ജോസ് കെ മാണി പ്രതികരിച്ചു. അന്വേഷണത്തില്‍ പോരായ്മയുണ്ടെങ്കില്‍ സമരം വേണമോയെന്ന് അന്വേഷിക്കും. ആരോപണം ഉയര്‍ന്നയുടനെ ആരെയും കുറ്റക്കാരാക്കാന്‍ കഴിയില്ലെന്നും ജോസ് കെ മാണി പറഞ്ഞു