വിമാനത്താവളം വഴി കടത്തിയ നൂറ് കിലോയിലധികം സ്വർണം കൊണ്ടുപോയത് സാംഗ്ലിയിലേക്ക്

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതികൾ വിമാനത്താവളം വഴി കടത്തിയ നൂറ് കിലോയിലധികം സ്വർണം കൊണ്ടുപോയത് മഹാരാഷ്ട്രയിലെ സാംഗ്ലിയിലേക്കെന്ന് കണ്ടെത്തി. സ്വപ്നയും സരിത്തും സന്ദീപും
 

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതികൾ വിമാനത്താവളം വഴി കടത്തിയ നൂറ് കിലോയിലധികം സ്വർണം കൊണ്ടുപോയത് മഹാരാഷ്ട്രയിലെ സാംഗ്ലിയിലേക്കെന്ന് കണ്ടെത്തി. സ്വപ്‌നയും സരിത്തും സന്ദീപും നയതന്ത്ര ചാനൽ വഴി കൊണ്ടുവന്ന സ്വർണത്തിൽ ഭൂരിഭാഗവും കൊണ്ടുപോയത് സാംഗ്ലിയിലേക്കാണെന്ന് റമീസും കൂട്ടാളികളും മൊഴി നൽകി

സ്വർണപ്പണിക്കാർ ഏറെയുള്ള ജില്ലയാണ് സാംഗ്ലി. കള്ളക്കടത്തിലൂടെ വരുന്ന സ്വർണം ആഭരണമാക്കി മാറ്റുന്ന രാജ്യത്തെ പ്രധാന കേന്ദ്രമാണിത്. കോലാപൂരിലും പൂനെയ്ക്കും ഇടയിലാണ് സാംഗ്ലി.

അന്വേഷണം പൂർത്തിയാകണമെങ്കിൽ സാംഗ്ലിയിലേക്ക് കസ്റ്റംസ് സംഘത്തിന് പോകേണ്ടതുണ്ട്. എന്നാൽ കൊവിഡ് വ്യാപനം ഇവിടെ രൂക്ഷമാണ്. ഇതാണ് അന്വേഷണ സംഘത്തിന് മുന്നിലെ വലിയൊരു പ്രതിസന്ധി