സംസ്ഥാനത്ത് സ്വർണവില പവന് വീണ്ടും 64,000 കടന്നു. പവന് ഇന്ന് ഒറ്റയടിക്ക് 520 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 64,280 രൂപയിലേക്ക് എത്തി ഗ്രാമിന് 65 രൂപ വർധിച്ച് 8035 രൂപയായി. എട്ട് ദിവസത്തെ ഇടവേളക്ക് ശേഷമാണ് സ്വർണവില വീണ്ടും 64,000 കടക്കുന്നത്. ഈ മാസം 11ന് രേഖപ്പെടുത്തിയ 64,480 രൂപയാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്വർണവില സർവകാല റെക്കോർഡ് ഭേദിക്കാനായി പവന് മുന്നിലുള്ളത് 200 രൂപയുടെ അകലം മാത്രമാണ്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ മാത്രം പവന് 2640 രൂപയുടെ വർധനവാണുണ്ടായത്.
വീണ്ടും 64,000 കടന്ന് സ്വർണക്കുതിപ്പ്; പവന് ഇന്ന് 520 രൂപയുടെ വർധനവ്
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin