കരിപ്പൂരിൽ രണ്ട് യാത്രക്കാരിൽ നിന്നായി ഒരു കോടി രൂപയുടെ സ്വർണം പിടികൂടി
 

 
കരിപ്പൂർ വിമാനത്താവളത്തിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി. രണ്ട് പേരിൽ നിന്നായി രണ്ട് കിലോയോളം സ്വർണമാണ് പിടികൂടിയത്. അബൂദാബിയിൽ നിന്നെത്തിയ നിലമ്പൂർ സ്വദേശി മിർഷാദിൽ നിന്നും 965 ഗ്രാം സ്വർണ മിശ്രിതവും ജിദ്ദയിൽ നിന്നുവന്ന മലപ്പുറം ഒതുങ്ങൾ സ്വദേശി സഹീദ് 1174 ഗ്രാം സ്വർണ മിശ്രിതവുമാണ് കടത്താൻ ശ്രമിച്ചത്. ഇരുവരും സ്വർണക്കടത്ത് സംഘത്തിന്റെ കാരിയർമാരാണെന്ന് കസ്റ്റംസ് കണ്ടെത്തൽ.