ഹോം › കേരളം

ആശ വർക്കർമാരെ ചർച്ചക്ക് വിളിച്ച് സർക്കാർ; ചർച്ച എൻ എച്ച് എം ഡയറക്ടറുമായി

By MJ Desk · 19 Mar 2025, 12:12 PM

രാപ്പകൽ സമരവും കടന്ന് നിരാഹാര സമരത്തിലേക്ക് ആശമാർ കടന്ന സാഹചര്യത്തിൽ ആശ വർക്കർമാരെ ചർച്ചക്ക് വിളിച്ച് സർക്കാർ. ഇന്നുച്ചയ്ക്ക് 12.30ന് സംസ്ഥാന എൻ എച്ച് എം ഓഫീസിലാണ് ചർച്ച. എൻ എച്ച് എം ഡയറക്ടറാണ് ചർച്ചക്ക് വിളിച്ചതെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു സമരസമിതി പ്രസിഡന്റ് വികെ സദാനന്ദൻ, വൈസ് പ്രസിഡന്റ് എസ് മിനി, രണ്ട് ആശമാർ തുടങ്ങിയവരായിരിക്കും ചർച്ചയിൽ പങ്കെടുക്കുക. സർക്കാർ ചർച്ചക്ക് വിളിച്ചതിനെ ആശ വർക്കർമാർ സ്വാഗതം ചെയ്തു. ആവശ്യങ്ങളിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്നും ചർച്ചക്ക് വിളിച്ചതിൽ സന്തോഷമുണ്ടെന്നും ആശ വർക്കർമാർ പ്രതികരിച്ചു ഒരു മാസത്തിലധികം നീണ്ട സമരത്തിന് ശേഷമാണ് ഇപ്പോൾ സർക്കാർ ചർച്ച് വിളിച്ചിരിക്കുന്നത്. നേരത്തെ ചർച്ച നടന്നിരുന്നുവെങ്കിലും പരിഹാരമായിരുന്നില്ല. മിനിമം കൂലി, പെൻഷൻ, ഉപാധികളില്ലാതെ ഫിക്‌സഡ് ഇൻസെന്റീവ്, ഫിക്‌സ്ഡ് ഓണറേറിയം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›