ഹോം › കേരളം

ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് സർക്കാർ; ആരോഗ്യമന്ത്രിയുമായി 3.30ന് ചർച്ച നടത്തും

By MJ Desk · 19 Mar 2025, 03:04 PM

ആശ വർക്കർമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് സർക്കാർ. ഇത്തവണ ആരോഗ്യമന്ത്രി വീണ ജോർജ് നേരിട്ട് ചർച്ച നടത്തും. ഇന്ന് വൈകുന്നേരം 3.30ന് നിയമസഭാ ഓഫീസിൽ വെച്ചാകും ചർച്ച. നേരത്തെ ഉച്ചയ്ക്ക് 12.30ന് എൻഎച്ച്എം മിഷൻ സ്റ്റേറ്റ് കോർഡിനേറ്ററുമായി നടത്തിയ ചർച്ചയിൽ തീരുമാനമായിരുന്നില്ല ഇതേ തുടർന്ന് നാളെ മുതൽ നിരാഹാര സമരം ആരംഭിക്കുമെന്ന് സമരക്കാർ അറിയിച്ചിരുന്നു. പിന്നാലെയാണ് ആരോഗ്യമന്ത്രി നേരിട്ട് ചർച്ചക്ക് വിളിച്ചത്. എൻഎച്ച്എം കോർഡിനേറ്ററുമായി നടത്തിയ ചർച്ചയിൽ സമരക്കാരുടെ ആവശ്യങ്ങളൊന്നും വിഷയമായില്ല ഓണറേറിയത്തിലെ മാനദണ്ഡങ്ങളിലെ പ്രശ്‌നങ്ങളെ കുറിച്ചും ചർച്ച ചെയ്തില്ല. ഖജനാവിൽ പണമില്ലെന്നും അതിനാൽ സർക്കാരിന് സമരം നൽകണമെന്നുമാണ് ചർച്ചയിൽ പ്രധാനമായും സർക്കാർ പ്രതിനിധികൾ പറഞ്ഞത്. ചർച്ച പരാജയപ്പെട്ടതോടെയാണ് നിരാഹാര സമരം പ്രഖ്യാപിച്ചത്. പിന്നാലെ ആരോഗ്യമന്ത്രി ചർച്ചക്ക് തയ്യാറാകുകയായിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›