ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ യതീംഖാന കുട്ടികൾക്കൊപ്പം നോമ്പുതുറന്നു

 
വള്ളക്കടവിലെ തിരുവനന്തപുരം യതീംഖാന വിദ്യാർത്ഥികൾക്കൊപ്പം നോമ്പുതുറയ്ക്കെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: വള്ളക്കടവിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം യതീംഖാന(ഓർഫനേജ് വിദ്യാർത്ഥി, വിദ്യാർഥിനികൾക്ക്) നോമ്പ് തുറ (ഇഫ്താർ) ഒരുക്കി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. 

നോമ്പ് തുറയ്ക്കാവശ്യമായ വിഭവങ്ങളെത്തിച്ച ശേഷം യതീംഖാനയിലെത്തിയ ഗവർണർ തന്നെ സ്വീകരിക്കാൻ കാത്തുനിന്ന് കുട്ടികളെ വാരിപുണരുകയും  ചേർത്ത് നിർത്തുകയും അവർക്കൊപ്പം പ്രാർത്ഥനകളിൽ പങ്കെടുക്കുകയും ചെയ്തു. 

വിഭവ സമൃദ്ധമായ നോമ്പുതുറയ്ക്ക് ശേഷം നൂറോളം വരുന്ന വിദ്യാർത്ഥികൾക്ക് പെരുന്നാൾ വസ്ത്രവും നൽകി. ഗവർണറുടെ എ.ഡി.സി ഡോ.അരുൾ ആർ.ബി കൃഷ്ണ ഐ.പി.എസ്, യതീംഖാന പ്രസിഡന്റ് എം.കെ നാസറുദ്ധീൻ, വള്ളക്കടവ് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എ. സൈഫുദ്ധീൻ ഹാജി, യതീംഖാന ഭാരവാഹികളായ അഡ്വ. എം.എം ഹുസൈൻ, എ.റഹ്മത്തുള്ള, ഇ.സുധീർ, ബി.സുലൈമാൻ, എ.ഹാജാ നാസിമുദ്ധീൻ, ഇമാമുമാർ പ്രമുഖ വ്യക്തികൾ സംബന്ധിച്ചു.