ഞാനാണ് സംസ്ഥാനത്തിന്റെ തലവൻ; ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ അഭിപ്രായം പറയുമെന്നും ഗവർണർ

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന് തന്നെ വിമർശിച്ച സിപിഎമ്മിന് മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭരണഘടനാപരമായി സംസ്ഥാനത്തിന്റെ തലവൻ താനാണ്. ജനങ്ങളെ ബാധിക്കുന്ന വിഷയത്തിൽ അഭിപ്രായം
 

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന് തന്നെ വിമർശിച്ച സിപിഎമ്മിന് മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭരണഘടനാപരമായി സംസ്ഥാനത്തിന്റെ തലവൻ താനാണ്. ജനങ്ങളെ ബാധിക്കുന്ന വിഷയത്തിൽ അഭിപ്രായം പറയും

ജനങ്ങളുടെ പണം ഉപയോഗിച്ചാണ് നിയമസഭ പ്രവർത്തിക്കുന്നത്. ജനങ്ങളുടെ പണം അനാവശ്യമായി വിനിയോഗിക്കാൻ അനുവദിക്കില്ല. സംസ്ഥാനത്തിന്റെ പരിധിയിൽ വരുന്നതല്ല പൗരത്വ നിയമം. തന്നെ ആർക്കും വിമർശിക്കാം. ഗവർണറെ റോഡിലിറക്കില്ലെന്ന് പലരും വെല്ലുവിളിച്ചു. എന്നാൽ താനിപ്പോഴും സഞ്ചരിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു

ഗവർണർ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനെ പോലെ കളിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. ഗവർണറുടേത് തരം താണ രാഷ്ട്രീയക്കളിയാണെന്നും സിപിഎം ആരോപിച്ചിരുന്നു.