സർക്കാർ ഡോക്ടർമാർ നാളെ മുതൽ സമരത്തിലേക്ക്; കൊവിഡിതര ജോലിയിൽ നിന്ന് വിട്ടുനിൽക്കും

സംസ്ഥാനത്തെ സര്ക്കാര് ഡോക്ടര്മാര് സമരത്തിലേക്ക്. നാളെ മുതല് അധിക ജോലിയില് നിന്ന് വിട്ടുനില്ക്കുമെന്ന് സര്ക്കാര് ഡോക്ടര്മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ അറിയിച്ചു. ആരോഗ്യപ്രവര്ത്തകരുടെ കുറവ് അടിയന്തിരമായി പരിഹരിക്കുക, തുടര്ച്ചയായ
 

സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. നാളെ മുതല്‍ അധിക ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകരുടെ കുറവ് അടിയന്തിരമായി പരിഹരിക്കുക, തുടര്‍ച്ചയായ കോവിഡ് ഡ്യൂട്ടിക്ക് ശേഷം ലഭിച്ചിരുന്ന ഏഴ് ദിവസത്തെ നിരീക്ഷണ അവധി പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം.

കോവിഡ് പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത രീതിയിലായിരിക്കും പ്രതിഷേധമെന്നാണ് കെജിഎംഒഎ അറിയിച്ചിരിക്കുന്നത്. കോവിഡ് പ്രതിരോധത്തിന്റെ തുടക്കം മുതല്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ നടപ്പാക്കുന്നതില്‍ കാലതാമസമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക് നീങ്ങുന്നത്.