ചാരക്കേസ്: നമ്പി നാരണയന് സർക്കാർ 1.30 കോടി രൂപ നഷ്ടപരിഹാരം നൽകി

ഐ എസ് ആർ ഒ ചാരക്കേസിൽ കുറ്റവിമുക്തനായ ശാസ്ത്രജ്ഞൻ നമ്പി നാരായണന് സർക്കാർ നഷ്ടപരിഹാരം നൽകി. 1,30,00000 രൂപയാണ് നഷ്ടപരിഹാരമായി നൽകിയത്. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ
 

ഐ എസ് ആർ ഒ ചാരക്കേസിൽ കുറ്റവിമുക്തനായ ശാസ്ത്രജ്ഞൻ നമ്പി നാരായണന് സർക്കാർ നഷ്ടപരിഹാരം നൽകി. 1,30,00000 രൂപയാണ് നഷ്ടപരിഹാരമായി നൽകിയത്. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നൽകിയ 50 ലക്ഷത്തിനും ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവനുസരിച്ച് നൽകിയ 10 ലക്ഷത്തിനും പുറമെയാണിത്. പോലീസ് ഫണ്ടിൽ നിന്നാണ് ഇതിനുള്ള പണമെടുത്തത്.

തനിക്ക് സർക്കാറും മുൻ അന്വേഷണ ഉദ്യോഗസ്ഥരും ഒരു കോടി നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് നമ്ബിനാരായണൻ കോടതിയെ സമീപിച്ചിരുന്നു. നഷ്ടപരിഹാരം നൽകി കേസ് പിൻവലിക്കാനായിരുന്നു സർക്കാരിന് ലഭിച്ച ശുപാർശ. ഇതേ തുടർന്നാണ് തുക നൽകിയത്.