{"vars":{"id": "89527:4990"}}

നവകേരള വികസന പരിപാടിയുമായി സർക്കാർ; ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കും: മുഖ്യമന്ത്രി പിണറായി വിജയൻ

 

നവകേരള വികസന പരിപാടിയുമായി സർക്കാർ. നവകേരളം റെസ്പോൻസ് എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 

ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

സന്നദ്ധ പ്രവർത്തകർ പദ്ധതിയുടെ ഭാഗമായി വീടുകളിൽ എത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തുടർന്ന് പഠന റിപ്പോർട്ട് തയാറാക്കും.