സർക്കാർ ഹെലികോപ്റ്റർ ഇന്ന് ഹൃദയവുമായി പറക്കും; തിരുവനന്തപുരത്ത്‌ നിന്ന് കൊച്ചിയിലേക്ക്

സർക്കാർ വാടകക്കെടുത്ത ഹെലികോപ്റ്റർ എയർ ആംബുലൻസായി ഉപയോഗിക്കുന്നു. കൊച്ചിയിൽ ചികിത്സയിലുള്ള രോഗിക്ക് തിരുവനന്തപുരത്ത് നിന്നും ഹൃദയം കൊണ്ടുപോകാനാണ് ഹെലികോപ്റ്റർ ഉപയോഗിക്കുന്നത്. രാവിലെ ഏഴ് മണിയോടെ കൊച്ചി ലിസി
 

സർക്കാർ വാടകക്കെടുത്ത ഹെലികോപ്റ്റർ എയർ ആംബുലൻസായി ഉപയോഗിക്കുന്നു. കൊച്ചിയിൽ ചികിത്സയിലുള്ള രോഗിക്ക് തിരുവനന്തപുരത്ത് നിന്നും ഹൃദയം കൊണ്ടുപോകാനാണ് ഹെലികോപ്റ്റർ ഉപയോഗിക്കുന്നത്.

രാവിലെ ഏഴ് മണിയോടെ കൊച്ചി ലിസി ആശുപത്രിയിൽ നിന്നും ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്. തിരുവനന്തപുരം കിംസിൽ മസ്തിഷ്‌ക മരണം സംഭവിച്ച 50കാരിയുടെ ഹൃദയവുമായി ഇന്നുച്ചയ്ക്ക് 2 മണിയോടെ കൊച്ചിയിലേക്ക് എയർ ആംബുലൻസിൽ തിരിക്കും

രാവിലെ 11 മണിക്കാണ് കിംസിൽ ശസ്ത്രക്രിയ നടക്കുന്നത്. കഴിഞ്ഞ മാർച്ചിൽ പോലീസിനായി ഹെലികോപ്റ്റർ വാടക്കെടുക്കാൻ ഒന്നര കോടി രൂപ സർക്കാർ ട്രഷറിയിൽ നിന്ന് കൈമാറിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.