ഹോം › കേരളം

മുനമ്പം വിഷയത്തിൽ സർക്കാർ മുൻകൈ എടുക്കണം; ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്ന് മുനീർ

By MJ Desk · 15 Nov 2024, 03:08 PM

മുനമ്പം വിഷയത്തിൽ സർക്കാർ മുൻകൈ എടുക്കണമെന്ന് മുസ്ലിം ലീഗ് നേതാവ് ഡോ എം കെ മുനീർ. സമുദായങ്ങൾ തമ്മിൽ അകലുന്ന സാഹചര്യമാണ് ഇപ്പോൾ പല മേഖലകളിലും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വിഷയത്തിൽ സമാധാനപരമായ രീതിയിലുള്ള പരിഹാരം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ് മുസ്ലിം സംഘടനകൾ മുഴുവൻ. സർക്കാർ ഇടപെട്ട് മുനമ്പം വിഷയം രൂക്ഷമായ ഒരു സാമുദായിക പ്രശ്‌നമായി മാറാതെ നോക്കേണ്ടതുണ്ട്. വഖഫ് ബോർഡ് സർക്കാരിന്റെ കീഴിൽ വരുന്ന ഒരു സ്ഥാപനമാണ്. കുടുംബങ്ങളെ കുടിയൊഴിപ്പിക്കണമെന്ന് ഒരു സംഘടനയും ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല. മുനമ്പം വിഷയം ബിജെപി രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുകയാണ്. ഇടത് സർക്കാർ എന്തുകൊണ്ടാണ് പരിഹാരം കണ്ടെത്താൻ വൈകുന്നതെന്ന് മനസിലാവുന്നില്ല. എത്രയും വേഗം പരിഹാരം ഉണ്ടാകേണ്ട വിഷയമാണിതെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ലെന്നും എം കെ മുനീർ വ്യക്തമാക്കി. മുനമ്പത്ത് താമസിക്കുന്നവരെ വേദനിപ്പിക്കണമെന്ന് മുസ്ലിം സംഘടനകൾ ആഗ്രഹിക്കുമോ. അങ്ങിനെയുള്ളൊരു നാടല്ല കേരളം. ക്രൈസ്തവരായാലും മുസ്ലിങ്ങളായാലും സംയമനം പാലിക്കണം, നമ്മൾ എല്ലാവരും ഒന്നാണ്, ന്യായമായ ആലോചനകളാണ് വിഷയത്തിൽ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#mk muneer#munambam waqf land issue

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›