{"vars":{"id": "89527:4990"}}

വെള്ളാപ്പള്ളി പ്രതിയായ മൈക്രോ ഫിനാൻസ് കേസിൽ സർക്കാരിന് തിരിച്ചടി; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റില്ല
 

 

വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് കേസിൽ സർക്കാരിന് തിരിച്ചടി. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന ഹർജി ഹൈക്കോടതി തള്ളി. കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായി എസ് പി എസ് ശശിധരൻ തുടരും. മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാൻ സർക്കാർ നീക്കം നടത്തിയിരുന്നു. 

പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ കേസ് ഏൽപ്പിക്കുമ്പോൾ സ്വഭാവികമായും അന്വേഷണം കൂടുതൽ നീണ്ടുപോകുമെന്ന് ആരോപണമുണ്ടായിരുന്നു. മൂന്ന് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതി നിർദേശം.

 ഈ കേസുമായി ബന്ദപ്പെട്ട് ഐജി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണമെന്നായിരുന്നു ഹർജിയിൽ സർക്കാർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ശശിധരൻ തന്നെ തുടരണമെന്നും അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുന്നതിൽ രാഷ്ട്രീയ താത്പര്യമുണ്ടെന്നും പരാതിക്കാരൻ വാദിച്ചു.