{"vars":{"id": "89527:4990"}}

തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ക്ഷേമ പെൻഷൻ വർധിപ്പിക്കാൻ സർക്കാർ; 2000 രൂപയാക്കും
 

 

തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പായി വൻ പ്രഖ്യാപനങ്ങൾക്കൊരുങ്ങി സംസ്ഥാന സർക്കാർ. ക്ഷേമ പെൻഷൻ 400 രൂപ വർധിപ്പിച്ച് 2000 രൂപയാക്കാനാമ് നീക്കം. പ്രഖ്യാപനം ഈ മാസം തന്നെയുണ്ടായേക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പെൻഷൻ തുക വീണ്ടും വർധിപ്പിച്ചേക്കും

പങ്കാളിത്ത പെൻഷൻ പിൻവലിക്കാനും സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത അനുവദിക്കുന്നതും ശമ്പള പരിഷ്‌കരണം പ്രഖ്യാപിക്കുന്നതും പരിഗണനയിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ അഭിപ്രായം കൂടി മുഖ്യമന്ത്രി തേടും. ഇതിന് ശേഷമാകും അന്തിമ തീരുമാനമുണ്ടാകുക

സർക്കാർ ജീവനക്കാർക്ക് ഒരു ഗഡു ക്ഷാമബത്ത അനുവദിക്കും. നാല് ശതമാനം ഡിഎ അനുവദിക്കുന്നതാണ് പരിഗണനയിൽ. ശമ്പള കമ്മീഷനെ വെക്കുന്നതും സെക്രട്ടറിതല സമിതിയെ നിയോഗിക്കുന്നതും പരിഗണനയിലുണ്ട്.