ഹോം › കേരളം

കഷായത്തിൽ വിഷം ചേർത്ത് നൽകിയ ഗ്രീഷ്മ; ഷാരോൺ വധക്കേസിൽ വിധി 17ന്

By MJ Desk · 04 Jan 2025, 08:21 AM

പാറശാല ഷാരോൺ രാജ് വധക്കേസിൽ ജനുവരി 17ന് കോടതി വിധി പറയും. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുന്നത്. കാമുകനായ ഷാരോൺ രാജിനെ ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രണയബന്ധത്തിൽ നിന്ന് ഷാരോൺ പിൻമാറാത്തതിനെ തുടർന്നായിരുന്നു കൊലപാതകം മൂന്ന് ദിവസങ്ങളിലായി നടന്ന വാദപ്രതിവാദത്തിന് ശേഷമാണ് കേസ് വിധി പറയാനായി മാറ്റിയത്. ഗ്രീഷ്മക്കെതിരെ വിഷം നൽകിയതിനും കൊലപാതകത്തിനും അന്വേഷണത്തെ തെറ്റിദ്ധരിപ്പിച്ചതിനുമുള്ള കുറ്റം തെളിഞ്ഞതായി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു. ഗ്രീഷ്മയുടെ അമ്മ സിന്ധുവും അമ്മാവൻ നിർമല കുമാരൻ നായരും തെളിവ് നശിപ്പിച്ച കുറ്റം തെളിഞ്ഞതായും പ്രോസിക്യൂട്ടർ പറഞ്ഞു കഷായത്തിൽ വിഷം കലർത്തി നൽകുന്നതിന് മുമ്പ് ഷാരോണിനെ വധിക്കാനായി ഗ്രീഷ്മ ജ്യൂസിലും വിഷം ചേർത്ത് നൽകിയിരുന്നു. അന്ന് ജ്യൂസിന് കയ്പ്പായിരുന്നതിനാൽ ഷാരോൺ ഇത് മുഴുവൻ കുടിച്ചിരുന്നില്ല. 2022 ഒക്ടൊബർ 10നാണ് ഷാരോൺ കഷായം കുടിച്ച് അവശനിലയിലായത്. 11 ദിവസം കഴിഞ്ഞ് ചികിത്സക്കിടെയാണ് ഷാരോൺ മരിച്ചത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#sharon murder case

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›