പെരുമ്പാവൂരിൽ ഇതരസംസ്ഥാന തൊഴിലാളി ഭാര്യയെ വെട്ടിക്കൊന്ന ശേഷം തൂങ്ങിമരിച്ചു

എറണാകുളം പെരുമ്പാവൂർ ഓടയ്ക്കാലിയിൽ ഇതര സംസ്ഥാന തൊഴിലാളി ഭാര്യയെ വെട്ടിക്കൊന്ന ശേഷം തൂങ്ങിമരിച്ചു. ഒഡീഷ സ്വദേശി വിഷ്ണുക്കാര പ്രഥാൻ(25)ആണ് ആത്മഹത്യ ചെയ്തത്. ഇയാളുടെ ഭാര്യ സിലക്കാര പ്രഥാൻ(23)ആണ്
 

എറണാകുളം പെരുമ്പാവൂർ ഓടയ്ക്കാലിയിൽ ഇതര സംസ്ഥാന തൊഴിലാളി ഭാര്യയെ വെട്ടിക്കൊന്ന ശേഷം തൂങ്ങിമരിച്ചു. ഒഡീഷ സ്വദേശി വിഷ്ണുക്കാര പ്രഥാൻ(25)ആണ് ആത്മഹത്യ ചെയ്തത്. ഇയാളുടെ ഭാര്യ സിലക്കാര പ്രഥാൻ(23)ആണ് കൊല്ലപ്പെട്ടത്.

ഇവർ വാടകക്ക് താമസിക്കുന്ന വീട്ടിലെ മുറിക്കുള്ളിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സിലക്കാരയുടെ തലയിൽ വെട്ടേറ്റ നിലയിലും വിഷ്ണുക്കാരയെ ജനലിൽ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഓടയ്ക്കാലയിലെ പ്ലൈവുഡ് കമ്പനി ജീവനക്കാരാണ് ഇരുവരും