ഗുരുവായൂരിൽ കണ്ടക്ടർക്ക് കൊവിഡ്, കെഎസ്ആർടിസി ഡിപ്പോ അടച്ചു; യാത്രക്കാരും നിരീക്ഷണത്തിൽ പോകണം

ഗുരുവായൂർ കെ എസ് ആർ ടി സി ഡിപ്പോയിലെ കണ്ടക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഡിപ്പോ അടച്ചു. മുൻകരുതൽ നടപടികളുടെ ഭാഗമായിട്ടാണ് ഡിപ്പോ അടച്ചിട്ടത്. ഇതോടെ ഇവിടെ
 

ഗുരുവായൂർ കെ എസ് ആർ ടി സി ഡിപ്പോയിലെ കണ്ടക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഡിപ്പോ അടച്ചു. മുൻകരുതൽ നടപടികളുടെ ഭാഗമായിട്ടാണ് ഡിപ്പോ അടച്ചിട്ടത്. ഇതോടെ ഇവിടെ നിന്നുള്ള സർവീസുകൾ മുടങ്ങി.

രോഗം സ്ഥിരീകരിച്ച കണ്ടക്ടറുമായി സമ്പർക്കത്തിൽ വന്ന ജീവനക്കാരെല്ലാം നിരീക്ഷണത്തിൽ പോയി. അണുനശീകരണം നടത്തിയ ശേഷമേ ഡിപ്പോ ഇനി തുറക്കു. ഗുരുവായൂർ-കാഞ്ഞാണി റൂട്ടിലോടുന്ന ബസിലാണ് കൊവിഡ് സ്ഥിരീകരിച്ച കണ്ടക്ടർ ജോലി ചെയ്തിരുന്നത്.

ജൂൺ 25ന് ഈ ബസിൽ യാത്ര ചെയ്തിരുന്നവരെല്ലാം സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കണ്ടക്ടർക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല.