ഹോം › കേരളം

ഗ്യാനേഷ് കുമാർ ജനാധിപത്യത്തിന് ഭീഷണി; രാജ്യദ്രോഹക്കുറ്റത്തിന് വിചാരണ ചെയ്യണം, രാജിവെക്കണം: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

By Metro Desk · 26 Sep 2026, 05:57 PM

ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നയങ്ങൾക്കും നടപടികൾക്കുമെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവും വയനാട് എം പിയുമായ പ്രിയങ്ക ഗാന്ധി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവെക്കണമെന്ന് അവർ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പുകൾക്ക് മുൻപ് ബി ജെ പി നേതാക്കൾ വിജയിക്കാൻ പോകുന്ന സീറ്റുകളുടെ എണ്ണം സംബന്ധിച്ച് വലിയ ആത്മവിശ്വാസത്തോടെ പ്രഖ്യാപനങ്ങൾ നടത്താറുണ്ടെന്നടക്കം പ്രിയങ്ക ചൂണ്ടിക്കാട്ടി. ജനങ്ങൾക്കിടയിലെ യഥാർത്ഥ സാഹചര്യം ഇതിൽനിന്ന് പൂർണ്ണമായും വ്യത്യസ്തമാണെന്ന് പ്രിയങ്ക കൂട്ടിച്ചേർത്തു. ഭരണകൂടത്തിന്റെ നയങ്ങളിൽ ആരും സംതൃപ്തരല്ലെന്നും തെരുവിലിറങ്ങി ജനങ്ങളോട് സംസാരിച്ചാൽ രാജ്യത്തെ യഥാർത്ഥ അവസ്ഥ ബോധ്യപ്പെടുമെന്നും അവർ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്രമക്കേടുകൾക്കെതിരെ കോൺഗ്രസ് ഇതിനകം തന്നെ തെരുവിലിറങ്ങി പ്രതിഷേധം തുടങ്ങിക്കഴിഞ്ഞു. നിലവിലെ വിഷയത്തിൽ ‘ഇന്ത്യ’ സഖ്യത്തിലെ എല്ലാ പാർട്ടികളും ഒരേ നിലപാടിലാണെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

ജനാധ്യപത്യത്തിന് കടുത്ത ഭീഷണി

കമ്മീഷന്റെ ഭാഗത്തുനിന്ന് നടക്കുന്നത് തികച്ചും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ കാര്യങ്ങളാണെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി. ഇത് രാജ്യത്തിനും ജനാധിപത്യ സംവിധാനത്തിനും കടുത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് ബി ജെ പിയുടെ വൻ സഹായം ലഭിക്കുന്നുണ്ടെന്നും, ക്രമക്കേടുകൾക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അവർ ആവശ്യപ്പെട്ടു. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷന് നിലവിൽ ലഭിക്കുന്ന നിയമപരമായ സംരക്ഷണങ്ങൾ പുനഃപരിശോധിക്കേണ്ടതുണ്ടെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›