കാസർകോട് ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു; വാതക ചോർച്ചയില്ല

കാസർകോട് ഉപ്പളയിൽ ഗ്യാസ് ടാങ്കർ ലോറി നിയന്ത്രണം വിട്ടുമറഞ്ഞു. ഇന്ന് രാവിലെ നാലരയോടെയാണ് സംഭവം. അതേസമയം വാതക ചോർച്ചയില്ലെന്ന് ഫയർഫോഴ്സ് അധികൃതർ അറിയിച്ചു. മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക്
 

കാസർകോട് ഉപ്പളയിൽ ഗ്യാസ് ടാങ്കർ ലോറി നിയന്ത്രണം വിട്ടുമറഞ്ഞു. ഇന്ന് രാവിലെ നാലരയോടെയാണ് സംഭവം. അതേസമയം വാതക ചോർച്ചയില്ലെന്ന് ഫയർഫോഴ്‌സ് അധികൃതർ അറിയിച്ചു.

മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ലോറിയാണ് ഉപ്പള ഗേറ്റിന് സമീപത്ത് വെച്ച് നിയന്ത്രണം വിട്ടത്. ഡ്രൈവർക്ക് ചെറിയ പരുക്കുകളുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.