ഹോം › കേരളം

ജിം പരിശീലക ലോഡ്ജ് മുറിയിൽ കൊല്ലപ്പെട്ടു; ഒപ്പം താമസിച്ചിരുന്ന യുവാവ് അറസ്റ്റിൽ

By MJ Desk · 18 Sep 2024, 11:59 AM

കോയമ്പത്തൂരിൽ യുവതിയെ ലോഡ്ജ് മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവത്തിൽ യുവതിക്കൊപ്പം മുറിയിൽ താമസിച്ചിരുന്ന പങ്കാളിയെ പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ലോഡ്ജിൽ ഞായറാഴ്ചയാണ് സംഭവം. ജിംനേഷ്യം പരിശീലകയായ ഗീതയെയാണ് ലോഡ്ജ് മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശരവണൻ എന്നയാൾക്കൊപ്പമാണ് ഗീത വെള്ളിയാഴ്ച രാത്രി ലോഡ്ജിൽ മുറിയെടുത്തത്. ശനിയാഴ്ച രാത്രി ശരവണൻ ലോഡ്ജിൽ നിന്ന് പുറത്തുപോയി. പിന്നീട് ലോഡ്ജിലെ ജീവനക്കാർ മുറി വൃത്തിയാക്കാൻ എത്തിയപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത് ചോരയിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. തുടർന്ന് പോലീസിനെ വിവരം അറിയിച്ചു. ഗീതയും ശരവണനും പ്രണയത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കുടുംബങ്ങളുടെ എതിർപ്പിനെ തുടർന്ന് ഇരുവരും രഹസ്യമായി വിവാഹം ചെയ്തിരുന്നു. എന്നാൽ നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല. വെള്ളിയാഴ്ച ശരവണനൊപ്പം യുവതി ലോഡ്ജിലേക്ക് വരികയായിരുന്നു. ലോഡ്ജിൽ വെച്ച് ഇരുവരും തമ്മിൽ വഴക്കുണ്ടായി. വഴക്കിനിടെ ശരവണൻ ഗീതയെ മർദിച്ചെന്നും ചുമരയിൽ തലയിടിച്ച് ഗീത മരിച്ചെന്നുമാണ് പോലീസ് പറയുന്നത്. ഇതോടെ ശരവണൻ മുങ്ങുകയായിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#geetha#murder

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›