ഹോം › കേരളം

കേരളത്തിൽ യുഡിഎഫ് സർക്കാരായിരുന്നുവെങ്കിൽ അവകാശങ്ങൾ ചോദിച്ച് വാങ്ങുമായിരുന്നു: സന്ദീപ് വാര്യർ

By MJ Desk · 05 Feb 2025, 12:12 PM

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി ബിജെപിയിൽ നിന്ന് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ പുലി ഇറങ്ങിയെങ്കിൽ കേരളം രക്ഷപ്പെട്ട് പോകുമായിരുന്നുവെന്ന് സന്ദീപ് വാര്യർ പറഞ്ഞു. നിയമങ്ങളുടെ പേരിൽ സർക്കാർ ജനങ്ങളെ ദ്രോഹിക്കുകയാണ്. തെരുവ് പട്ടിയെ പോലും പിടിക്കാൻ പാടില്ല. എന്റെ പഴയ പാർട്ടിക്കാർക്ക് ആണെങ്കിൽ പശുവിനെ തൊടാൻ പാടില്ല. മനുഷ്യരേക്കാൾ മൃഗങ്ങൾക്കാണ് പരിഗണന. ബജറ്റിൽ ജോർജ് കുര്യന്റെ തറവാട്ട് സ്വത്തല്ല ചോദിച്ചതെന്നും സന്ദീപ് വാര്യർ വിമർശിച്ചു. കേരളം ഇന്ന് കാണുന്ന തരത്തിൽ ആയതിൽ ബിജെപിക്ക് ഒരു പങ്കുമില്ല. കേരളത്തിൽ യുഡിഎഫ് സർക്കാർ ആയിരുന്നുവെങ്കിൽ അവകാശങ്ങൾ ചോദിച്ചു വാങ്ങുമായിരുന്നു. മനുഷ്യരെ ജാതിയുടെ പേരിൽ ഭിന്നിപ്പിക്കുന്നത് ഒരു കേന്ദ്രമന്ത്രിക്ക് ഭൂഷണം ആണോയെന്നും സുരേഷ് ഗോപിയെ വിമർശിച്ച് സന്ദീപ് വാര്യർ പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യംനിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകുംആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽ
പൂർണ്ണ പേജ് കാണുക ›