ഹോം › കേരളം

പാതിവില തട്ടിപ്പ് കേസ്: കോൺഗ്രസ് നേതാവ് ഷീബ സുരേഷിന്റെ വീട്ടിൽ ഇഡി റെയ്ഡ് നടത്തി

By MJ Desk · 26 Feb 2025, 11:56 AM

പാതിവില തട്ടിപ്പ് കേസിൽ എൻ ജി ഒ കോൺഫെഡറേഷൻ ബോർഡ് അംഗവും മഹിളാ കോൺഗ്രസ് നേതാവുമായ ഷീബ സുരേഷിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തി. ഷീബയുടെ ഇടുക്കി കുമളിയിലെ വീട്ടിലാണ് ഇഡി പരിശോധന നടത്തിയത്. വിദേശത്തായിരുന്ന ഷീബയെ വീട്ടിൽ വിളിച്ചുവരുത്തിയാണ് ഇഡി ചോദ്യം ചെയ്യലും പരിശോധനയും നടത്തിയത്. ഷീബ സുരേഷിന്റെ സാമ്പത്തിക ഇടപാടുകളുടെയും സ്വത്ത് വിവരങ്ങളുടെയും രേഖകൾ ഇഡി പരിശോധിച്ചു. പരിശോധന പത്ത് മണിക്കൂർ നീണ്ടു. ത ട്ടിപ്പു കേസിലെ മുഖ്യ പ്രതി അനന്തു കൃഷ്ണൻ, സായിഗ്രാം ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാർ എന്നിവരുമായി ഷീബക്ക് അടുത്ത ബന്ധമുണ്ടെന്നും സാമ്പത്തിക ഇടപാടിൽ നേരിട്ട് പങ്കുണ്ടെന്നുമാണ് ഇഡിയുടെ കണ്ടെത്തൽ. പണമിടപാടുകളുമായി ബന്ധപ്പെട്ട തെളിവുകൾ ഇഡിയിക്ക് ലഭിച്ചതായാണ് വിവരം. തുടർ നടപടികൾക്കായി രേഖകളും ഷീബയുടെ ഫോണും ഇഡി കസ്റ്റഡിയിലെടുത്തു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›