ഹോം › കേരളം

പാതിവില തട്ടിപ്പ് കേസ്: അനന്തുകൃഷ്ണന്റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് മാറ്റി

By MJ Desk · 11 Feb 2025, 02:49 PM

പാതി വില തട്ടിപ്പ് കേസിൽ പ്രതി അനന്തുകൃഷ്ണന്റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് കോടതി മാറ്റിവെച്ചു. 71 ലക്ഷം രൂപ പരാതിക്കാർക്ക് നൽകിയിരുന്നതായും നിലവിൽ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്നും പ്രതിഭാഗം വാദിച്ചു. കേസിൽ ആരോപണം നേരിടുന്ന കോൺഗ്രസ് നേതാവ് ലാലി വിൻസെന്റാണ് പ്രതിക്ക് വേണ്ടി ഹാജരായത് പോലീസ് കേസ് ശരിയല്ലെന്ന് ലാലി വിൻസെന്റ് പറഞ്ഞു. പോലീസ് എടുത്ത കേസിൽ വലിയ അനാസ്ഥകളുണ്ട്. മൂവാറ്റുപുഴയിൽ കൊടുക്കാനുള്ളത് 55 ലക്ഷം മാത്രമാണ്. ഏഴര കോടി എന്ന കണക്ക് എങ്ങനെ വന്നുവെന്ന് ഇവർ ചോദിച്ചു. എല്ലാം ഡയറിയിലുണ്ട്. അതിപ്പോ പോലീസിന്റെ കസ്റ്റഡിയിലുണ്ട് അനന്തുകൃഷ്ണന്റെ ബാങ്ക് സുതാര്യമാണ്. കിട്ടിയ പണത്തിൽ നിന്ന് ബിസിനസ് ചെയ്തതിന്റെ കണക്കുണ്ടെന്നും ലാലി വിൻസെന്റ് പറഞ്ഞു. ഒരാളുടെയും പണത്തിനും തെളിവില്ലാതെ പോയിട്ടില്ല. തന്റെ പാർട്ടി തന്നെ വിശ്വസിക്കുന്നുണ്ട്. ഇന്നുവരെ വിശദീകരണം ചോദിച്ചിട്ടില്ലെന്നും ലാലി വിൻസെന്റ് പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യംനിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും
പൂർണ്ണ പേജ് കാണുക ›