{"vars":{"id": "89527:4990"}}

ഹാപ്പി ന്യൂ ഇയർ: 2026നെ വരവേറ്റ് ലോകം, പുതുവത്സരം ആദ്യം പിറന്നത് കിരിബാത്തി ദ്വീപിൽ
 

 

2026നെ വരവേറ്റ് ലോകം. പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ കിരിബാത്തിയിലാണ് പുതുവത്സരം പിറന്നത്. ലോകത്തിലെ ആദ്യ പുതുവത്സരം കാണാൻ കഴിയുന്ന പ്രദേശങ്ങളിലൊന്നാണ് കിരിബാത്തി. 

ഹവായിയുടെ തെക്കും ഓസ്‌ട്രേലിയയുടെ വടക്കുകിഴക്കുമായാണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഈ ദ്വീപ് സമൂഹത്തിൽ ഏകദേശം 1,16,000 ജനസംഖ്യയുണ്ട്. 1979ൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതാണ് ഈ രാജ്യം

തെക്കൻ പസഫിക്കിലെ ഏറ്റവും വലിയ സമുദ്ര സംരക്ഷണ കേന്ദ്രം ഇവിടെയാണ്. കിരിബാത്തിക്ക് പിന്നാലെ ന്യൂസിലാൻഡിലെ ചാഥം ദ്വീപിലും പുതുവർഷമെത്തി.