കാട്ടാന ശല്യം: വയനാട്ടിൽ നിന്നും ദ്രുതകർമ്മ സേന ഇടുക്കിയിലെത്തി
 

 

ഇടുക്കിയിലെ കാട്ടാന ശല്യത്തിന് പരിഹാരം കാണുന്നതിനായി വയനാട്ടിൽ നിന്നും ദ്രുതകർമ്മ സേന എത്തി. വയനാട് ആർആർടി റേഞ്ച് ഓഫീസർ എൻ രൂപേഷിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് മതികെട്ടാനിൽ എത്തിയത്. ശാന്തൻപാറ, ചിന്നക്കനാൽ, പഞ്ചായത്തുകളിലെ അപകടകാരികളായ ആനകളെ നിരീക്ഷിച്ചതിന് ശേഷമായിരിക്കും തുടർനടപടികൾ.

മതികെട്ടാൻ ചോല ദേശീയ ഉദ്യാനത്തിന് സമീപമുള്ള ജനവാസ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് വനംവകുപ്പ് നിയോഗിച്ച ആർആർടി സംഘം ഇടുക്കിയിൽ എത്തിയത്. അരികൊമ്പൻ, മൊട്ടവാലൻ, ചക്കക്കൊമ്പൻ തുടങ്ങിയ പ്രശ്നക്കാരായ കാട്ടുകൊമ്പന്മാരെ പ്രദേശത്ത് നിന്ന് ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.