ഹോം › കേരളം

കടുത്ത ജാമ്യവ്യവസ്ഥകൾ: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി ജയിലിന് പുറത്തേക്ക്

By MJ Desk · 20 Sep 2024, 12:49 PM

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി ജയിലിന് പുറത്തേക്ക്. കടുത്ത വ്യവസ്ഥകളോടെയാണ് പൾസർ സുനിക്ക് വിചാരണ കോടതി ജാമ്യം അനുവദിച്ചത്. കോടതിയുടെ അനുമതിയില്ലാതെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിധി വിട്ട് പോകരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്. ഒരു സിം മാത്രമേ ഉപയോഗിക്കാവൂ എന്നും കോടിത നിർദേശിച്ചു രണ്ട് ആൾ ജാമ്യവും ഒരു ലക്ഷം രൂപയും എന്നീ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് സുനിക്ക് കോടതി ജാമ്യം നൽകിയത്. പ്രതികളുമായോ, സാക്ഷികളുമായോ സംസാരിക്കരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. പൾസർ സുനിയുടെ കാര്യത്തിൽ കടുത്ത ജാമ്യ വ്യവസ്ഥകൾ വേണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു ഇരയുടെ സ്വകാര്യതയും സുരക്ഷയും പ്രധാനമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ സാധാരണ വ്യവസ്ഥകൾക്കപ്പുറത്തേക്ക് പ്രത്യേക വ്യവസ്ഥകൾ നിർദേശിക്കാനുണ്ടോയെന്ന് കോടതി ചോദിച്ചു. പൾസർ സുനിക്ക് ഒരാഴ്ചക്കുള്ളിൽ ജാമ്യം നൽകണമെന്ന സുപ്രീം കോടതി നിർദേശത്തെ തുടർന്നാണ് വിചാരണ കോടതി ജാമ്യം അനുവദിച്ചത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#pulsor suni

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›