{"vars":{"id": "89527:4990"}}

ഹര്‍ഷിന നാളെ മുതല്‍ സര്‍ക്കാര്‍ ജീവനക്കാരി; കോഴിക്കോട് അമ്മയും കുഞ്ഞും ആശുപത്രിയില്‍ ഓഫീസ് അറ്റന്‍ഡറായി നിയമനം

 

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിനക്ക് ആശ്വാസമേകുന്ന പ്രഖ്യാപനങ്ങളുമായി സര്‍ക്കാര്‍. ഹര്‍ഷിന നാളെ മുതല്‍ സര്‍ക്കാര്‍ ജീവനക്കാരി. കോഴിക്കോട് അമ്മയും കുഞ്ഞും ആശുപത്രിയില്‍ ഓഫീസ് അറ്റന്‍ഡര്‍ ആയാണ് നിയമനം. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിര്‍ണായക തീരുമാനം. നാളെ ജോലിയില്‍ പ്രവേശിക്കും. നിയമനം അതിവേഗത്തിലാണ് നടപ്പിലാക്കിയത്. സെക്രട്ടറിയേറ്റില്‍ എത്തി മണിക്കൂറുകള്‍ക്കുള്ളിലാണ് ഹര്‍ഷിനയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയത്. നിയമന ഉത്തരവ് കൈമാറാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെ ചുമതലപ്പെടുത്തി.

ഇന്നാണ് ഹര്‍ഷിന സെക്രട്ടറിയേറ്റില്‍ എത്തി മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയും കണ്ടത. പിന്നാലെയാണ് ഇവര്‍ക്ക് ആശ്വാസമേകുന്ന ഉറപ്പുകളുമായി മന്ത്രിമാര്‍ രംഗത്തെത്തിയത്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ തന്ന ഉറപ്പ് ലംഘിക്കില്ലന്ന് പറഞ്ഞ മുഖ്യമന്ത്രി അര്‍ഹതപ്പെട്ട നഷ്ടപരിഹാരവും ചികിത്സ സഹായവും നല്‍കുമെന്ന് ഉറപ്പുനല്‍കിയതായി ഹര്‍ഷിന പറഞ്ഞു.

തകര്‍ന്നുവീഴാറായ ഹര്‍ഷിനയുടെ വീട് നവീകരിക്കാനും സര്‍ക്കാര്‍ സഹായം നല്‍കും. യാത്ര സൗകര്യാര്‍ഥം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തന്നെ നിയമനം നല്‍കുമെന്ന് മന്ത്രി ഉറപ്പു നല്‍കിയതായി ഹര്‍ഷിന നേരത്തെ പറഞ്ഞിരുന്നു. സര്‍ക്കാരിനെതിരെ സമരവുമായി തെരുവില്‍ കിടന്നപ്പോള്‍ അവഗണിച്ചു കളിയാക്കി വിട്ടവര്‍ക്ക് ഉള്ള മറുപടിയാണ് ഇതെന്നും പറഞ്ഞു.