കോഴിക്കോട് 8.24 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

കോഴിക്കോട് രണ്ട് വ്യത്യസ്ത ഇടങ്ങളിൽ നിന്നായി 8.24 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ട് പേർ പിടിയിൽ. പുനൂർ വെച്ച് 3,20,000 രൂപയുടെ കുഴൽപ്പണവുമായി അർഷാദിനെയും താമരശ്ശേരി കാരാടിയിൽ
 

കോഴിക്കോട് രണ്ട് വ്യത്യസ്ത ഇടങ്ങളിൽ നിന്നായി 8.24 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ട് പേർ പിടിയിൽ. പുനൂർ വെച്ച് 3,20,000 രൂപയുടെ കുഴൽപ്പണവുമായി അർഷാദിനെയും താമരശ്ശേരി കാരാടിയിൽ വെച്ച് ആവോലോറ തടത്തിൽ റാഫിദിനെയുമാണ് പോലീസ് പിടികൂടിയത്.

കോഴിക്കോട്, ബാലുശ്ശേരി എന്നിവിടങ്ങളിൽ വിതരണം ചെയ്യാനുള്ളതായിരുന്നു പണം. ജില്ലയിൽ ഈ മാസം മാത്രം അഞ്ചാം തവണയാണ് കുഴൽപ്പണം പിടികൂടുന്നത്.