അയ്യപ്പ സംഗമത്തിൽ ഇടപെടാനില്ലെന്ന് ഹൈക്കോടതി; പമ്പയുടെ വിശുദ്ധി കളയരുതെന്ന് നിർദേശം
Sep 11, 2025, 15:42 IST
തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി. ബോർഡിന് അയ്യപ്പ സംഗമം നടത്താമെന്ന് ഹൈക്കോടതി വ്യക്തമാക്കി. പമ്പയുടെ വിശുദ്ധി കാത്തുസൂക്ഷിക്കണമെന്ന് ദേവസ്വം ബെഞ്ച് നിർദേശം നൽകി
സംഗമത്തിന്റെ ഭാഗമായി പമ്പയിൽ സ്ഥിരമായ നിർമാണ പ്രവർത്തനങ്ങൾ നടത്തരുത്. കണക്കുകൾ കൃത്യമായി സൂക്ഷിക്കണം. 45 ദിവസത്തിനുള്ളിൽ ഇത് ശബരിമല സ്‌പെഷ്യൽ കമ്മീഷണർക്ക് നൽകണം തുടങ്ങിയ നിർദേശങ്ങളാണ് ഹൈക്കോടതി നൽകിയത്
ഭക്തിയുടെയും വിനോദ സഞ്ചാരത്തിന്റെയും പേരിൽ രാഷ്ട്രീയവും വാണിജ്യപരവുമായ പരിപാടിയാണ് ആഗോള അയ്യപ്പ സംഗമമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിക്ക് മുമ്പാകെ ഹർജികൾ എത്തിയത്.