{"vars":{"id": "89527:4990"}}

ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി സൗബിൻ ഷാഹിർ നൽകിയ ഹർജി ഹൈക്കോടതി തള്ളി
 

 

സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ ഷൗബിൻ ഷാഹിറിന് തിരിച്ചടി. ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടിയുള്ള ഹർജി ഹൈക്കോടതി തള്ളി. അവാർഡ് ഷോയിൽ പങ്കെടുക്കാൻ വിദേശത്തേക്ക് യാത്രാനുമതി തേടിയാണ് സൗബിൻ ഹൈക്കോടതിയെ സമീപിച്ചത്.

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ടാണ് സൗബിൻ ഷാഹിറിനെതിരെ സാമ്പത്തിക തട്ടിപ്പ് കേസുള്ളത്. സിനിമയുടെ ലാഭവിഹിതം നൽകാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന പരാതിയിലാണ് കേസ്. 

ഈ കേസിൽ സൗബിനടക്കമുള്ള പ്രതികൾക്ക് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. പിന്നാലെയാണ് ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ഹൈക്കോടതിയെ സമീപിച്ചത്.