ഏഷ്യാനെറ്റിന് മുഴുവൻ സമയം പോലീസ് സംരക്ഷണം നൽകാനാകില്ലെന്ന് ഹൈക്കോടതി
 

 

ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിന് മുഴുവൻ സമയം പോലീസ് സംരക്ഷണം നൽകാനാകില്ലെന്ന് ഹൈക്കോടതി. എന്നാൽ സംഘർഷ സാധ്യതയുണ്ടെങ്കിൽ സംരക്ഷണം നൽകണം. സുരക്ഷ വേണമെന്ന് പറയുമ്പോൾ കാരണം വ്യക്തമാക്കണം. കൊച്ചി ഓഫീസിലെ എസ് എഫ് ഐ പ്രതിഷേധത്തിന് ശേഷം മറ്റെന്തെങ്കിലും അനിഷ്ട സംഭവമുണ്ടായോ എന്നും കോടതി ചോദിച്ചു

വ്യാജ വാർത്ത നൽകിയെന്ന് ആരോപിച്ചായിരുന്നു എസ് എഫ് ഐ ഏഷ്യാനെറ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. ഓഫീസിന് മുന്നിൽ എസ് എഫ് ഐ ബാനറും കെട്ടിയിരുന്നു. കേസിൽ മൂന്ന് എസ് എഫ് ഐ നേതാക്കൾ കീഴടങ്ങിയിരുന്നു. എറണാകുളം ജില്ലാ പ്രസിഡന്റ് പ്രജിത്ത് ബാബു, തൃപ്പുണിത്തുറ ഏരിയ സെക്രട്ടറി ബ്രഹ്മദത്ത് കെ വി ദേവ്, ജില്ലാ കമ്മിറ്റി അംഗം ശരത്ത് എന്നിവരാണ് കീഴടങ്ങിയത്.