{"vars":{"id": "89527:4990"}}

പാസ്‌പോർട്ട് വെരിഫിക്കേഷന് വിളിച്ചുവരുത്തി യുവതിയോട് അപമര്യാദയായി പെരുമാറി; പോലീസുകാരന് സസ്‌പെൻഷൻ
 

 

പാസ്‌പോർട്ട് വെരിഫിക്കേഷന്റെ പേരിൽ യുവതിയെ വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. പള്ളുരുത്തി പോലീസ് സ്‌റ്റേഷനിലെ സിപിഒ വിജേഷിനെയാണ് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്. ഹാർബർ പോലീസ് എടുത്ത കേസിലാണ് നടപടി

ഈ മാസം അഞ്ചിനാണ് സംഭവം. പാസ്‌പോർട്ടിന് അപേക്ഷിച്ച പള്ളുരുത്തി സ്വദേശിയായ യുവതിയുടെ വീട്ടിൽ വെരിഫിക്കേഷന് പോകേണ്ടതിന് പകരം തന്നെ വന്ന് കാണാൻ വിജേഷ് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് തോപ്പുംപടി പാലത്തിനടുത്തുള്ള കൊച്ചിൻ പോർട്ട് ട്രസ്റ്റ് അവന്യുവിന് അടുത്തേക്ക് എത്താൻ ആവശ്യപ്പെട്ടു

ഇവിടേക്ക് എത്തിയ യുവതിയോട് സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിലേക്ക് കയറാൻ നിർദേശിച്ചു. പിന്നാലെ കാറിൽ വെച്ച് അപമാനിക്കാൻ ശ്രമിച്ചെന്നാണ് കേസ്. യുവതി തൊട്ടടുത്ത ദിവസം പരാതി നൽകുകയായിരുന്നു. പിന്നാലെ ഹാർബർ പോലീസ് വിജേഷിനെതിരെ കേസെടുത്തു.