{"vars":{"id": "89527:4990"}}

പാർട്ടിയെ ധിക്കരിച്ചല്ല സഭയിൽ എത്തിയത്; എന്നും പാർട്ടിക്ക് വിധേയനെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
 

 

ലൈംഗികാരോപണങ്ങളെ തുടർന്ന് കോൺഗ്രസിൽ നിന്നും സസ്‌പെൻഷൻ ലഭിച്ചതിന് ശേഷം മാധ്യമങ്ങളോട് ആദ്യമായി പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. പാർട്ടി നേതൃത്വത്തെ ധിക്കരിച്ചല്ല താൻ സഭയിൽ എത്തിയത്. ഇപ്പോഴും പാർട്ടിക്ക് വിധേയനാണ്. ഒരു നേതാവിനെയും കാണാൻ ശ്രമിച്ചിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു

ഗർഭച്ഛിദ്രവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദരേഖയിലെ ശബ്ദം രാഹുലിന്റേതാണോ എന്ന ചോദ്യത്തിന് മറുപടി നൽകാതെ എംഎൽഎ ഒഴിഞ്ഞുമാറി. ഓഡിയോ രാഹുലിന്റേതാണോ അല്ലയോ എന്നെങ്കിലും പറയൂ എന്ന് മാധ്യമപ്രവർത്തകർ ആവർത്തിച്ചിട്ട് ചോദിച്ചിട്ടും മാങ്കൂട്ടത്തിൽ മറുപടി പറഞ്ഞില്ല

നേരത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നിലപാട് തള്ളിയാണ് രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ എത്തിയത്. സഭയിൽ എത്തിയതിന് പിന്നാലെ പാലക്കാട് മണ്ഡലത്തിലും രാഹുൽ മാങ്കൂട്ടത്തിൽ സജീവമാകും. ശനിയാഴ്ച രാഹുൽ പാലക്കാട് എത്തും.